Search This Blog

Tuesday, February 10, 2015

Protect Your Computer from Facebook Virus

Facebook ലുടെ ഇപ്പോള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസ്‌ നെ കുറിച്ചാണ് ഈ ലേഖനം. ശ്രദ്ധിചില്ലെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ റിനെയും ഈ വൈറസ്‌ ബാധിച്ചെന്നു വരാം.

വൈറസ്‌ എങ്ങനെയാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തുന്നത് 


(ചിത്രം-1 )

നിങ്ങളുടെ ഒരു Facebook ഫ്രണ്ട് ഒരു അശ്ലിഷ വീഡിയോ ഷെയര്‍ ചെയ്‌തതായി നിങ്ങള്‍ കാണുന്നു  (ചിത്രം -1 ).


(ചിത്രം-2)

നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മറ്റൊരു വെബ്സിറ്റിലെക്കു നിങ്ങൾ എത്തിച്ചേരുന്നു (ചിത്രം -2 ) .


(ചിത്രം-3 )


ഇവടെ നിന്നും Facebook പേജ് എന്ന് തോന്നിപ്പിക്കുന്ന ഒരു പേജിലേക്ക് എത്തിചേരുകയും, അവിടെ സാധാരണ Facebook പേജിൽ കാണുന്ന വീഡിയോ Play  ചെയ്യിക്കാനുള്ള  ഓപ്ഷൻ കാണുകയും ചെയ്യും (ചിത്രം-3 ) .


(ചിത്രം -4 )


 നിങ്ങൾ പ്ലേ ചെയ്യാന്നായി ക്ലിക്ക് ചെയ്യുമ്പോൾ  മറ്റു ഒരു സൈറ്റ് ഓപ്പണ്‍ ആയി വരികയും  വീഡിയോ play ചെയ്യാൻ ആയി "Flash Player " റോ അല്ലെങ്കിൽ "iLivid"  തുടങ്ങി മറ്റു ഏതെങ്കിലും സോഫ്റ്റ്‌വെയർ Install ചെയ്യാൻ അവിശ്യപ്പെടുന്നു  (ചിത്രം -4 ).


  നിങ്ങൾ ഇത് Install ചെയ്‌താൽ നിങ്ങളുടെ  Facebook അക്കൌണ്ടും ഹാക്ക്  ചെയ്യപെടുകയും  നിങ്ങളുടെ Facebook  അക്കൌണ്ടിൽ നിന്നും നിങ്ങൾ ഇത്തരം വീഡിയോ- കളും ഫോട്ടോകളും   ഷെയർ ചെയ്തതായി നിങ്ങളുടെ സുഹൃത്തുക്കൾ കാണുകയും അവരും ഈ വലയിൽ വീഴുകയും ചെയ്യുന്നു.


മുകളിൽ പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ് . വീഡിയോ കു പകരം ചിത്രങ്ങൾ  ആവും ചിലപ്പോൾ ഈ വൈറസ് സൈറ്റ് ലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത് . Facebook  ചാറ്റ് ബോക്സ്‌ വഴിവരുന്ന ലിങ്കുകളും , zip ഫയലുകൾ വഴിയും ഈ വൈറസ്‌ നിങ്ങളുടെ കമ്പ്യൂട്ടർ-നെ ബാധിക്കാം .

നിങ്ങളുടെ കമ്പ്യൂട്ടർ-നെ വൈറസ്‌ ബാധിച്ചു എന്ന് എങ്ങനെ മനസിലാക്കാം 

1. നിങ്ങളുടെ Facebook അക്കൌണ്ടിൽ  നിന്നും നിങ്ങളുടെ അനുമതിയില്ലാതെ ഫയലുകൾ സെൻറ് ആവുകയും , ഷെയർ ആവുകയും ചെയ്യുന്നായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുമ്പോൾ


2. ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ  നിങ്ങളുടെ വെബ്‌ ബ്രൌസർ (Google Crome, Internet Explorer മുതലായവ  )  സ്വയം ക്ലോസ് ആവുക


3. ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഓപ്പണ്‍ ചെയ്യാതെ തന്നെ ചില സൈറ്റുകൾ ഓപ്പണ്‍ ആയി വരികയും .ചില സോഫ്റ്റ്‌വെയർ-കൾ  ഇൻസ്റ്റോൾ ചെയ്യാനും അവിശ്യപ്പെടുക.


ഉദാഹരണങ്ങൾ 


  • നിങ്ങളുടെ കമ്പ്യൂട്ടറിൽ "Flash Player" ഇല്ല എന്ന് പറഞ്ഞു "Adobe Flash Player" എന്ന് തോന്നിക്കുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ അവിശ്യപ്പെടുക 
  •  ചിലപ്പോ നിങ്ങൾ എത്തുക Facebook Login പേജ് എന്ന് തോന്നിക്കുന്ന പേജിൽ ആവും . അവിടെ നിങ്ങൾ നിങ്ങളുടെ Facebook User Name മും Password കൊടുകുക്കയാനെങ്കിൽ കര്യമായ ബുധിമുട്ടൊന്നുമില്ലതെ നിങ്ങളുടെ  Facebook അക്കൗണ്ട്‌  ഹാക്കർമാർ കൊണ്ടുപോവും 
  •  "404 Page Not Found " എന്നൊരു പേജിൽ ആവും നിങ്ങൾ  എത്തുക . പേജിന്റെ മധ്യഭാഗത്തായി നിങ്ങൾ കാണുന്ന ലിങ്കിൽ(ചിലപ്പോൾ ചിത്രമാവാം , അല്ലെങ്കിൽ "Click" ബട്ടണ്‍ ആവാം ) നിങ്ങൾ ക്ലിക്ക് ചെയ്യുക ആണെങ്കിൽ വൈറസ്‌ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടർ- ൽ  ഇൻസ്റ്റോൾ ആവും 
  • . "Codace Performer upadte is Recommented" എന്ന ഒരു പേജിൽ ആവും ചിലപ്പോള നിങ്ങൾ എത്തുക ഇതിൽ ക്ലിക്ക് ചെയ്യുന്ന വഴിയും വൈറസ്‌ നിങ്ങളുടെ കമ്പ്യൂട്ടർ- ൽ  ഇൻസ്റ്റോൾ ആവും 


 4. ഇതൊരു ഒറ്റപ്പെട്ട അനുഭവമാണോ ?

അല്ല . ഇത്തരത്തിലുള്ള വൈറസ്‌  മുന്പും Facebook വഴി വന്നിരുന്നു .


5. അശ്ലിഷ വീഡിയോ കൾ വഴി മാത്രമാണോ ഇത്തരം വൈറസ്‌ പടരുന്നത്‌ ?
അല്ല . Facebook-ലെ  പല അക്കൗണ്ട്‌ വഴിയും ഇത്തരം വൈറസ്‌ സോഫ്റ്റ്‌വെയർ റുകൾ വ്യാപിക്കുന്നുണ്ട് . എന്നാലും ആളുകളുടെ ശ്രദ്ധയെ കൂടുതൽ ആകർഷിക്കുന്ന സെക്സ് വീഡിയോ കളും ചിത്രങ്ങളുമാണ് ഇത്തരക്കാർ കൂടുതൽ ൽ ഉപയോഗിക്കുന്നത്


6. Facebook -ൽ  നിന്ന് നേരിട്ടാണോ ഇത്തരം വൈറസുകൾ ബാധിക്കുന്നത് ?


അല്ല. Facebook-ൽ നിന്ന് നിങ്ങളെ ലിങ്ക് വഴി തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റുകളിൽ എത്തിക്കുകയും വൈറസ്‌ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യുന്നു.  ഇപ്പോൾ Facebook -ലുടെ പകരുന്ന വീഡിയോ Facebook എന്ന് തോന്നിപ്പിക്കുന്ന ഒരു പേജിൽ എത്തിക്കുകയും "Play" ബട്ടണ്‍ ക്ലിക്ക് ചെയുന്നതോടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ പറഞ്ഞു മറ്റൊരു സൈറ്റ് ഓപ്പണ്‍ ആയി വരികയും അതിൽ ഇൻസ്റ്റോൾ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വൈറസ്‌ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ആവുകയും ആണ് ചെയ്യുന്നത്


(ചിത്രം-5 )

നിങ്ങൾFacebook- പേജ് അല്ല open ചെയ്തത്എന്ന് എങ്ങനെ മനസിലാക്കാം
നിങ്ങളുടെ ബ്രൌസർ- ന്റെ (Internet Explorer , Google Crome ,Firefox , Opera മുതലായവ ) മുകളിൽഅഡ്രസ്‌ ബാറിൽ ചുവന്നവൃത്തത്തിൽhttps://www.facebook.com/ ശ്രദ്ധിക്കുക(ചിത്രം-5)


(ചിത്രം-6 )

ഇതിനു പകരം മറ്റെന്തിങ്ങിലുമാണ് വരുന്നതെങ്കിൽ (ചിത്രം-6 )അത് Facebook അല്ലെന്നു ഉറപ്പികാം .

വൈറസ്‌ ബാധിച്ചു എന്ന് അറിഞ്ഞുകഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം ?

1. നിങ്ങളുടെ ഇന്റർനെറ്റ്‌ disconnect ചെയ്യുക
 

2.  വീണ്ടും connect ചെയ്യാതിരിക്കുക . Facebook  Login ചെയ്യാതിരിക്കുക

3. മൊബൈലിൽ നിന്നോ  വൈറസ്‌ ബാധിക്കാത്ത ഒരു കമ്പ്യൂട്ടറിൽ നിന്നോ  നിങ്ങളുടെ  Facebook പാസ്സ്‌വേർഡ്‌ ചേഞ്ച്‌ ചെയ്യുക

4.   കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ പരിജ്ഞാനം ഉള്ള   ഒരാളുടെ സഹായം തേടുക . വേണ്ടി വന്നാൽ ആവിശ്യമുള്ള ഫയലുകൾ backup ചെയ്തു കമ്പ്യൂട്ടർ  reinstall ചെയ്യിക്കുക 

5. ഒരു ആന്റി-വൈറസ്‌ സ്കാൻ സോഫ്റ്റ്‌വെയർ ഇട്ടു സ്കാൻ ചെയ്തശേഷം കമ്പ്യൂട്ടർ ഉപയോഗിച്ചുകൂടെ ?


  • നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു വൈറസ്‌ ഫയൽ install ആയതിനുശേഷം അധികവും അത് ആന്റി-വൈറസ്‌ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് remove  ചെയ്തെടുക്കുക ബുദ്ധിമുട്ടായിരിക്കും . നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ആന്റി-വൈറസ്‌  സോഫ്റ്റ്‌വെയർ  ഉണ്ടെങ്കിൽ ചിലപ്പോൾ  അത് ഇത്തരം വൈറസ്‌ സോഫ്റ്റ്‌വെയർ  ഇൻസ്റ്റോൾ ആവാൻ തുടങ്ങുമ്പോൾ  തന്നെ നിങ്ങൾക്ക്  മുന്നറിയിപ്പ് നല്ക്കുന്നതാണ് . അപ്പോൾ നിർബന്ധമായും ആ installation ഒഴിവാകെണ്ടാതാണ് .

  • ആന്റി-വൈറസ്‌ സോഫ്റ്റ്‌വെയർ  ഉണ്ടായിട്ടും നിങ്ങളുടെ കമ്പ്യൂട്ടർ വൈറസ്‌ ബാധിച്ച ലക്ഷങ്ങൾ കാണിക്കുന്ന്ടെങ്കിൽ നിങ്ങളുടെ ആന്റി-വൈറസ്‌  സോഫ്റ്റ്‌വെയർ  വൈറസിനെ തിരിച്ച അറിഞ്ഞിട്ടില്ല എന്ന് മനസിലാക്കാം
  • ചില വൈറസുകൾ ആന്റി-വൈറസ്‌സോഫ്റ്റ്‌വെയർ കണ്ടുപിടിച്ചു നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് നീകം ചെയ്താൽ പോലും കമ്പ്യൂട്ടർ restart ചെയ്തു കഴിഞ്ഞാൽ വീണ്ടും ഇൻസ്റ്റോൾ ആയതായി കാണാം


 5. ഒരു വൈറസ്‌ സൈറ്റ് കണ്ടെത്തിയാൽ ആ സൈറ്റിൽ നിന്ന് Download ചെയ്യേണ്ട  എന്ന് വെച്ചാൽ പോരെ ?


പോര , വൈറസ് സൈറ്റുകൾ ധാരാളം സൈറ്റ് അഡ്രസ്‌ (URL) ഉപയോഗിക്കാറുണ്ട് . നിങ്ങളുടെ കമ്പ്യുട്ടറിനെ വൈറസ്‌ ബാധിച്ച വെബ്‌ അഡ്രസ്‌ -ൽ നിന്നു തന്നെ ആവണം എന്നില്ല മറ്റൊരു കമ്പ്യുട്ടറിനെ വൈറസ്‌ ബാധിക്കുന്നത്


6. ഏതു വൈറസ്‌ ആണ് ഇപ്പോൾ Facebook കൂടി വ്യപ്പിക്കുന്നത് ?


വൈറസ് എന്ന് പൊതുവായി പറഞ്ഞെന്നെ ഉള്ളു .spyware ,add-ware  തുടങ്ങി പലതരത്തിലുമുള്ള വൈറസ്‌ ഉണ്ട് . ഇപ്പോൾ Facebook ലുടെ വ്യാപിക്കുന്നത്  Trojan എന്ന ഗണത്തിൽ  പെട്ട വൈറസ്‌ അന്നെന്നു പറയപ്പെടുന്നു. എന്റെ കമ്പ്യുട്ടറിനെ മുംബ് ഒരിക്കൽ Facebook- ൽ  നിന്ന് ബാധിച്ചത് " java- malware-gen(trj) " എന്ന പേരിലുള്ള  Trojan  വൈറസ്‌ ആയിരുന്നു.


7 . ഫ്ലാഷ് player കമ്പ്യൂട്ടറിൽ അവിശ്യമുള്ള ഒരു സോഫ്റ്റ്‌വെയർ അല്ലെ?


അതെ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫ്ലാഷ് palyer ഇൻസ്റ്റോൾ ച്യ്യ്ണ്ടി വരുമ്പോൾ get.adobe.com/flashplayer/ എന്ന സൈറ്റിൽ നിന്നും മാത്രം ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ആകുക

വൈറസ് ഇനി എൻറെ കമ്പ്യുട്ടറിനെ ബാധികാതിരിക്കാൻ ഞാൻ എന്ത് ചെയ്യണം?

1. ആദ്യമായി വേണ്ടത് നിങ്ങളുടെ ശ്രദ്ധയാണ് . ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ നിങ്ങളോട് ഏതെങ്കിലും സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ പറയുന്നുണ്ടെങ്കിൽ  ആ പേജിൽ ഉള്ള ലിങ്കുക്കളിൽ ഒന്നും ക്ലിക്ക് ചെയ്യാതെ  പേജ് അപ്പോൾ തന്നെ ക്ലോസ് ചെയ്യുന്നതാണ്  നല്ലത്.

2.നിങ്ങൾ സ്ഥിരമായി കൂറെ സമയം  ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന ആളാണെങ്കിൽ   ഒരു ഇന്റർനെറ്റ്‌ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ വാങ്ങി  ഉപയോഗിക്കാവുന്നതാണ് . സാധരണ ആന്റി-വൈറസ്‌ സോഫ്റ്റ്‌വെയർ നല്ക്കുന്ന സുരക്ഷ കൂടാതെ ഇന്റർനെറ്റ്‌ വഴിയുള്ള വൈറസ്‌ ഭീഷണികളും  ഒരു പരിധിവരെ ഇത്തരം  സോഫ്റ്റ്‌വെയർ-കൾ  പ്രധിരോധിക്കും . . Norton Internet Security  ഇത്തരതില്ലുള്ള നല്ല ഒരു സോഫ്റ്റ്‌വെയർ ആണ്. 

സാധരണ ആന്റി-വൈറസ് സോഫ്റ്റ്‌വെയർ കളെ അപേക്ഷിച്ച് ഇന്റർനെറ്റ്‌ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ നു വില കൂടുതൽ ആയിരിക്കും .


3. ഇന്റർനെറ്റ്‌ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ-കൾ സ്ഥിരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ് . ഇതിനായി ഓട്ടോ അപ്ഡേറ്റ്-ഓപ്ഷൻ  എനേബിൾ  (Enable) ചെയ്യണ്ടതാണ്

Facebook വഴി ഇപ്പോൾ പടര്ന്നു കൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചുള്ള ഒരു ചെറിയ അവലോകനം മാത്രമാണിത് . ഇത് സാധാരണ ഒരു കമ്പ്യൂട്ടർ ഉപഭോക്താവിന് വേണ്ടിയുള്ള നിർദേശങ്ങൾ മാത്രമാണ് . നിങ്ങളുടെ സ്വന്തം റിസ്കിൽ ഉപയോഗിക്കുക. ആന്റി-വൈറസ്‌ സോഫ്റ്റ്‌വെയർ- കൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നാലെ വൈറസിൽ നിന്നുള്ള ശരിയായ  സംരക്ഷണം ലഭിക്കുകയുള്ളൂ . നിങ്ങളുടെ കമ്പ്യൂട്ടർ റീ-ഇൻസ്റ്റോൾ ചെയ്യുന്നതിന്  മുമ്പായി നിങ്ങള്ക്ക് ആവശ്യമുള്ള ഫയൽ-ലുകൾ എല്ലാം തന്നെ CD/DVD/Pen drive തുടങ്ങിയ ഏതെങ്കിലും storage  ഉപകരണങ്ങളിലേക്ക് കോപ്പി  ചെയ്തു സുക്ഷികെണ്ടാതാണ് .  ചിലതരം വൈറസുകൾ അതിനായുള്ള   ടൂളുകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ-ൽ നിന്ന് റിമൂവ് ചെയ്യാൻ കഴിയും . ഇതിനും അതിനുള്ള പരിജ്ഞാനം ഉള്ള ഒരാളുടെ സഹായം തേടുകയാണ് നല്ലത് .   കമ്പ്യൂട്ടർ വിധക്തെൻ മാര്  (experts) കമ്പ്യൂട്ടർ  registry- യിൽ നിന്ന് നേരിട്ട് വൈറസ്‌ ഫയലുകൾ നീക്കം ചെയ്യാറുണ്ട് .